അർദ്ധനാരീശ്വര ക്ഷേത്രം
അർദ്ധനാരീശ്വര ക്ഷേത്രം തിരുച്ചൻ ഗോഡ്: ഈറോഡ് നിന്നും ഏതാണ്ട് 18 കിലോമീറ്റർ അകലെ , ശങ്കരിദുർഗ് നിന്ന് 8 കിലോമീറ്റർ അകലെ മലമുകളിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം രണ്ടായിരത്തോളം വർഷം പഴക്കമുള്ളതാണെന്ന് പറയപ്പെടുന്നു . ട്രെയിനിൽ പോകുമ്പോൾ ഇടതുവശത്തായി ദൂരെ മലമുകളിൽ ക്ഷേത്രം കാണാവുന്നതാണ് . മലയുടെ അടിവാരം വരെ ഈറോഡ് നിന്നും ബസ്സിൽ പോകാം , അവിടെ നിന്നും ക്ഷേത്രത്തിന്‍റെ ബസ് കിട്ടും ഏതാണ്ട് 2.5 കിലോ മീറ്ററോളം റോഡ് വഴി മല കയറണം . ഇവിടുത്തെ പ്രതിഷ്ഠ പരമശിവന്‍റെയും പാർവ്വതിയുടെയും സംഘടിതമായ രൂപമാണ് എന്നാണ് ഐതിഹ്യം . ശ്രീപാർവ്വതിയുടെ ഉത്തരവനുസരിച്ച് ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചു . ഇതിൽ സന്തുഷ്ടനായ പരമശിവൻ പാർവതിയെ ആലിംഗനം ചെയ്തു എന്നും ഇവർ പരസ്പരം ലയിച്ചുചേർന്നതാണ് അർദ്ധനാരിശ്വരൻ എന്നുമാണ് ഐതിഹ്യം . ചെങ്കോട്ടു വേളയാർ മുരുകൻ ക്ഷേത്രവും ഇവിടെ തന്നെയാണ് . മലമുകളിൽ നിന്നും മനോഹരമായ കാഴ്ചകൾ കാണാം . പരന്നുകിടക്കുന്ന കൃഷിയിടങ്ങളും ഗ്രാമങ്ങളും എല്ലാം . 2010 ൽ ഞാനും പ്രവീൺ ലാലും കൂടിയാണ് ഇവിടം സന്ദർശിച്ചത് . ഒരു ക...