യശ്വന്തപുരം- ഈരോഡ്:
യശ്വന്തപുരം- ഈരോഡ്:
യശ്വന്തപുരത്തു നിന്ന് ഈരോഡേക്ക് 300 കിലോമീറ്റർ ദൂരമുണ്ട്. ഏതാണ്ട് ആറു മണിക്കൂറോളം സമയം ട്രെയിൻ യാത്രയുണ്ട്. യശ്വന്തപുരം കഴിഞ്ഞാൽ ബാനസ് വാഡി, കാർമലാരാം, സ്റ്റേഷനുകൾ കർണാടകയിലും
ഹൊസൂർ, ധർമപുരി, സേലം, ഈരോഡ് തമിഴ്നാട്ടിലും.
നിലവിലുള്ള ഞങ്ങളുടെ ലിങ്ക് പ്രകാരം 22 ദിവസത്തിൽ ഒരു ട്രെയിൻ വച്ച് ഈറോഡേക്ക് ഓടിക്കണം .യശ്വന്തപുരം കണ്ണൂർ ട്രെയിൻ ആണ് അത്
രാത്രി എട്ടുമണിക്ക് യശ്വന്തപുരം വിടുന്ന ഈ ട്രെയിൻ പുലർച്ചെ 1 45 ഈരോഡ് എത്തും
തിരിച്ച് അടുത്ത ദിവസം പുലർച്ചെ ഒരു മണിക്ക് ഈറോഡ് തിരിച്ച് അടുത്ത ദിവസം പുലർച്ചെ ഒരു മണിക്ക് ഈറോഡ് വിടുന്ന ട്രെയിൻ കാലത്ത് എട്ടുമണിയോടെ യശ്വന്തപുരത്തെത്തും
ഞാൻ റെയിൽവേയിൽ വന്ന കാലത്ത് ഇത് അതായത് 1990-കളിൽ യശ്വന്തപുരം സേലം പാത മീറ്റർഗേജ് ആയിരുന്നു
പാസഞ്ചർ ട്രെയിനുകൾ 40KMPH ഉം ഗുഡ്സ് ട്രെയിനുകൾ 30 KMPH ആയിരുന്നു വേഗത ۔
പിന്നീട് ജാഫർ ഷെരീഫ് റെയിൽവേ മന്ത്രിയായപ്പോൾ യൂണിഗേജ് നിലവിൽവന്നു
സേലം സെക്ഷനും ബ്രോഡ്ഗേജ് ആയി ഇപ്പോൾ വൈദ്യുതീകരണം നടക്കുന്നു .ഹൊസൂർ വരെ വൈദ്യുത തീവണ്ടി ഓടാൻ തുടങ്ങി
വൈദ്യുതീകരണത്തിന്റെ ജോലികൾ വളരെ വേഗത്തിൽ നടക്കുന്നു . സേലത്തേക്കുള്ള പാത ഇറക്കമാണ് , തിരിച്ചു വരുമ്പോൾ കയറ്റവും
യശ്വന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ടാൽ ആദ്യ ഇടത്തോട്ടുള്ള പാത തുംകൂർ അരശിക്കരവഴി ഹുബ്ലിയിലേക്ക് പോകുന്നു .
നേരെ പോകുന്ന പാത വീണ്ടും നേരെയും വലതുമായി പിരിയുന്നു.
ലൊട്ടേ ഗോള ഹള്ളി സ്റ്റേഷനിൽ വച്ച് നേരെ പോയാൽ യലഹങ്ക ധർമ്മവാരം, ഗുണ്ടക്കൽ ,ന്യൂഡൽഹി ,സെക്കന്ദരാബാദ് എന്നിവിടങ്ങളിലേക്കും വലത്തോട്ട് തിരിഞ്ഞാൽ ഹെബ്ബാൽ ബാനസ് വാഡി എന്നിവിടങ്ങളിലേക്കും
ബാനസവാഡി യിൽ നിന്ന് ഒരു പാത ബയ്യപ്പനഹള്ളി ടെർമിനലിലേക്കും (TCTB) ഒരു പാത കാർമലാരം, ഹൊസൂർ, ധർമ്മപുരി സേലം ഭാഗത്തേക്കും പോകുന്നു .
യശ്വന്തപുരം നിന്ന് ബാനസവാടി വരെയുള്ള പാതയുടെ ഇരുവശത്തും ചേരികളും റെയിൽവേ പുറമ്പോക്ക് കയ്യേറ്റക്കാരുടെ അധീനതയിലാണ് .
പലപ്പോഴും ട്രെയിനിനു നേരെ കല്ലെറിയുകയും വാതിലിൽ നിന്ന് ഫോൺ ചെയ്യുന്ന യാത്രക്കാരുടെ ഫോൺ വടി വെച്ച് അടിച്ചെടുക്കുകയും ചെയ്യുന്ന കലാവിരുതുകൾ ഇവിടങ്ങളിൽ ഉള്ള സാമൂഹ്യവിരുദ്ധർക്ക് ഉണ്ട് .
ചേരികൾ കഴിഞ്ഞാൽ അംബരചുംബികളായ ഫ്ലാറ്റ് സമുച്ചയങ്ങൾ എങ്ങും കാണാം കാർമലാരാം , ഹീലെ ലിഗെ സ്റ്റേഷൻ വരെ ഫ്ലാറ്റുകളുടെ ധാരാളിത്തം കാണാം .
പിന്നീട് ട്രാക്കിന് ഇരുവശത്തും കൃഷിസ്ഥലങ്ങൾ കാണാം പച്ചക്കറികളും ധാരാളമായി കൃഷി ചെയ്യപ്പെടുന്നു തെങ്ങും നെല്ലും രാഖിയും എല്ലാം.
ഹൊസരിനു മുമ്പായി കർണാടക അവസാനിക്കുന്നു ... തമിഴ്നാട് ആരംഭിക്കുന്നു .
കെലമംഗലം സ്റ്റേഷൻ മുതൽ റായ കോട്ട സ്റ്റേഷൻ വരെ ആനകളുടെ നടപ്പാതയും റെയിൽ പാളങ്ങളും ബന്ധപ്പെടുന്നതിനാൽ ട്രെയിനുകൾ വേഗത കുറച്ചു മാത്രമേ(40-30 KMPH) പോകാനാകൂ. പല സമയങ്ങളിലായി ആനകൾ ട്രെയിനിടിച്ച് കൊല്ലപ്പെട്ടിട്ടുണ്ട്
കണ്ണൂർ ട്രെയിനിൽ വലിയൊരുവിഭാഗം യാത്രക്കാർ ബാനസവാഡി കാർമലാരാം സ്റ്റേഷനിൽ നിന്നാണ് കയറുന്നത് .
ബാംഗ്ലൂരിലെ ഐടി സ്ഥാപനങ്ങൾ വലിയൊരുവിഭാഗം കാർമലാരാം സ്റ്റേഷനിൽനിന്ന് അടുത്താണ് സ്ഥിതിചെയ്യുന്നത് .
ഹൊസൂരിന് ശേഷം ധർമപുരി ആണ് പ്രധാന സ്റ്റേഷൻ . ധർമ്മപുരി ക്കു ശേഷം ശിവാടി തൊപ്പൂർ പാത മലനിരകൾക്കിടയിലൂടെ പോകുന്നതും കുത്തനെയുള്ള ഇറക്കത്തോടെയുള്ളതും ആയതിനാൽ വേഗത നിയന്ത്രണം ഉണ്ട്. (50KMPH)
മുമ്പ് എല്ലാ ട്രെയിനുകളും 2 സ്ഥലങ്ങളിൽ നിർത്തി സ്റ്റേഷൻ മാസ്റ്ററുമായി ബന്ധപ്പെട്ട് ബ്രേക്ക് ശരിയായി പ്രവർത്തിക്കുന്നു എന്നു ഉറപ്പു വരുത്തണം എന്നായിരുന്നു ഇപ്പോഴത് ഗുഡ്സ് ട്രെയിന് മാത്രമായി ആയി പരിമിതപ്പെടുത്തി .
ഓമല്ലൂർ വെച്ച് മേട്ടൂർ ഡാമിലേക്കുള്ള പാതയുമായി ചേരുന്നു .
മാഗ്ന സൈറ്റിൽ നിന്ന് ഇടത്തോട്ടു കരിപ്പൂരിലേക്കും വലത്തോട്ട് തിരുപ്പത്തൂർ - സേലം പാതയിലേക്കും ചേരുന്നു .
സേലം ഈറോഡ് വൈദ്യുതീകരിക്കപ്പെട്ട ഇരട്ട പാതയാണ് , 110 കിലോമീറ്ററാണ് പരമാവധി വേഗത . 60 കിലോമീറ്റർ ദൂരം , ഒരു മണിക്കൂർ കൊണ്ട് എത്തും.
സേലം എ കാറ്റഗറിയിൽ പെട്ട ഒരു പ്രധാന റെയിൽവേ ജംഗ്ഷൻ ആണ് (1860 ൽ ആരംഭിച്ചു)
കരൂര് ഡിണ്ടിഗൽ പാത ഇവിടെനിന്നും പിരിയുന്നു .
കാവേരി നദിക്കു കുറുകെയുള്ള പാലം കഴിഞ്ഞാൽ ഈറോഡ് എത്തി .
കൃഷിയും ടെക്സ്റ്റൈൽ വ്യവസായവും ആണ് പ്രധാനം.
ഈറോഡ് പല ഡിവിഷനിൽ നിന്നുള്ള ലോക്കോ പൈലറ്റുമാർ ഒന്നിച്ചു ചേരുന്ന ഒരു സ്ഥലമാണ് .
മദ്രാസ് , റെനി ഗുണ്ട , ബാംഗ്ലൂർ ,യശ്വന്ത്പൂർ , എറണാകുളം , പാലക്കാട് , കോഴിക്കോട് , തിരുച്ചിറപ്പള്ളി , മധുര , സേലം ,കോയമ്പത്തൂർ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്നും ഇവിടെ ദിവസേന ലോക്കോ പൈലറ്റുമാരും ഗാർഡ് മാരും വന്നുപോകും .
ഇവർക്കു താമസിക്കാനായി വലിയ ഒരു റണ്ണിങ്ങ് ബംഗ്ലാവും ഉണ്ട് .
വരുന്ന എല്ലാവരും തന്നെ ബെഡ്ഷീറ്റ്
മറ്റ് തുണിത്തരങ്ങൾ മുതലായവ ഈറോഡ് നിന്നും വാങ്ങിച്ചതാണ് തിരിച്ചു പോവുക .
ഈരോഡു നിന്നും നടത്തിയ ചില യാത്രകളുടെ വിവരണം അടുത്ത ദിവസം
സൂപ്പർ... വിവരണം നന്നായിട്ടുണ്ട്... അടുത്തതിനായി കാത്തിരിക്കുന്നു.
ReplyDeleteനല്ല വിശദവും, ലളിതവുമായ വിരവണം. Proceed😍😍
ReplyDelete