Posts

Showing posts from October, 2021

ധർമവാരം സെക്ഷന്‍- തുടര്‍ച്ച

Image
  ഗൗരി ബിധനൂർ ( Gouribidanur): കർണാടകയിലെ ചിക്കബല്ലപുർ ജില്ലയിലാണ് ഗൗരി ബുധനൂർ സ്ഥിതിചെയ്യുന്നത് ഇത് ഒരു താലൂക്ക് ആസ്ഥാനം ആണ് ദേവര പള്ളി ( Devarapalli): കർണാടകയിലെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ് ദേവര പള്ളി വില്ലേജ് സ്ഥിതിചെയ്യുന്നത്. താരതമ്യേന ജനസാന്ദ്രത കുറഞ്ഞ   പ്രദേശമായതിനാലും സംസ്ഥാന അതിർത്തി ആയതിനാലും ധാരാളം വ്യവസായ സ്ഥാപനങ്ങൾ ഇവിടെയുണ്ട് . പഴയ ഇരുമ്പ് സാധനങ്ങൾ ഉരുക്കി എടുക്കുന്ന ഫാക്ടറികൾ രൂക്ഷമായ ഗന്ധം പ്രസരിപ്പിച്ച് റെയിൽപാതക്ക്   ഇരുവശത്തും കാണാം   . അലുമിനിയം , ഫെറസ് , സ്റ്റീൽ & അലോയിഡ് എന്നിവയാണ് പ്രധാനം   ഹിന്ദുപൂർ( Hindupur): ഈ സെക്ഷനിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഷനാണ് ഹിന്ദുപൂർ. ഹിന്ദുപൂർ എന്ന പേരുവന്നത് മറാത്ത രാജാവ് ഹിന്ദോജി റാവുവിന്റെ സ്മരണയിലാണ് . വളരെ പുരാതനവും പ്രസിദ്ധവുമായ ലേപക്ഷി ശ്രീ വീരഭദ്ര സ്വാമി അമ്പലം ഇവിടെ നിന്നും 13 കിലോമീറ്റർ ദൂരത്താണ് . ആന്ധ്രയിലെ അനന്തപൂർ ജില്ലയിൽ ആണിത് . ബാംഗ്ലൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ . ലേപക്ഷി അമ്പലത്തിൽ ശിവനും വിഷ്ണുവും വീരഭദ്രനും ആണ് പ്രതിഷ്ഠ . AD 1530 ൽ വിജയനഗര സാമ്രാജ്യത്തിലെ ഭരണ കാ...

യശ്വന്തപുരം- ധർമ്മവാരം- ഗുണ്ടക്കൽ സെക്ഷൻ

Image
  യശ്വന്തപുരം- ധർമ്മവാരം- ഗുണ്ടക്കൽ സെക്ഷൻ : ബാംഗ്ലൂർ ഡിവിഷന്റെ ജീവനക്കാരുടെ പ്രവർത്തന പരിധി മുമ്പ് ധർമ്മവാരം ( Dharmavaram) വരെയായിരുന്നു . അവിടുന്ന് ഗുണ്ടക്കൽ( Guntakal) ഡിവിഷൻ (സൗത്ത് സെൻട്രൽ റെയിൽവേ ) മുൻകാലങ്ങളിൽ അതാത് ഡിവിഷന് അകത്ത് അതാത് ഡിവിഷനിലെ ജീവനക്കാർതന്നെ ജോലിചെയ്യുന്ന സംവിധാനമായിരുന്നു   നിലനിന്നിരുന്നത് .പലപ്പോഴും ഡിവിഷനിൽ ഉണ്ടാകുന്ന പ്രാദേശിക പ്രശ്നങ്ങൾ കാരണം തൊഴിലാളികൾ പ്രതിഷേധിക്കുകയും അതിന്‍റെ ഫലമായി ട്രെയിൻ സർവീസുകൾ നിലയ്ക്കുകയോ താമസിക്കുകയോ ചെയ്യുമായിരുന്നു   .അടുത്ത ഡിവിഷനിലെ തൊഴിലാളികൾക്ക് ഈ ഡിവിഷനിൽ ജോലി ചെയ്ത് പരിചയം ഇല്ലാത്തതിനാൽ അവരെ ഉപയോഗപ്പെടുത്താൻ പറ്റാത്ത ഒരു അവസ്ഥയും ഉണ്ടായിരുന്നു . അപകടങ്ങൾ ഉണ്ടായാൽ അടുത്ത ഡിവിഷനിൽ നിന്നും ആവശ്യമായ അത്യാവശ്യ ട്രെയിനുകൾ എത്തിക്കാനും അതുകൊണ്ടു തന്നെ പ്രതിബന്ധം ഉണ്ടായിരുന്നു . കൂടാതെ പല ഡിവിഷനുകളിലും നാലുമണിക്കൂർ മാത്രമായിരുന്നു ഒരു ഭാഗത്തേക്കുള്ള യാത്രാസമയം . അങ്ങനെയാണ് റെയിൽവേ ഇൻറർ ഡിവിഷൻ - ഇൻറർ സോൺ   പ്രവർത്തനങ്ങൾ ആരംഭിച്ചത്   .ഇതിന്‍റെ ഭാഗമായി ബാംഗ്ലൂർ ഡിവിഷനിലെ ലോക്കോ പൈലറ്റുമാരും ഗാർഡ...

ജീവിക്കുന്നതല്ല, ഓർമിക്കുന്നതാണ് ജീവിതം:

Image
  ജീവിക്കുന്നതല്ല , ഓർമിക്കുന്നതാണ് ജീവിതം : ചരിത്രമെന്ന പോലെ ഓർമയും വർത്തമാനത്തിന്‍റെ ഭൂതകാല നിർമാണമാണ് ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോൾ   സിഗ്നൽ നൽകിയിട്ടില്ലെങ്കിൽ പല ലോക്കോ പൈലറ്റുമാരും അസിസ്റ്റൻറ് ലോക്കോ പൈലറ്റ്മാരും ,( രാത്രി പ്രത്യേകിച്ച്) സ്വാഭാവികമായി പറയുന്ന ഒരു വാചകമുണ്ട് , " സ്റ്റേഷൻ മാസ്റ്റർ ഉറങ്ങുകയാണ് " അതല്ലെങ്കിൽ "ഗേറ്റ് മാൻ ഉറങ്ങുകയാണ്"   എന്നിങ്ങനെ. പല കാരണങ്ങൾ കൊണ്ടും സിഗ്നൽ തരാൻ താമസിക്കാം. പക്ഷേ സാധാരണഗതിയിൽ ഇതാണ് എത്തിച്ചേരുന്ന നിഗമനം .     താൻ ചെയ്യുന്ന ജോലി നല്ലതാണ് എന്ന് ബോധം ഏതൊരു തൊഴിലാളിക്കും ആവശ്യമാണ്. എന്നാൽ താൻ ചെയ്യുന്നത് മാത്രം ഏറ്റവും നല്ലത് എന്ന നിലപാട് ഒരിക്കലും ശരിയല്ല തന്നെ. സാധാരണഗതിയിൽ മിക്കവാറും എല്ലാവർക്കും ഒരു ജോലിയിൽ മാത്രമായിരിക്കും അനുഭവം. പല ജോലികൾ ചെയ്യാൻ സാഹചര്യമുണ്ടായ ആളുകൾക്ക് തീർച്ചയായും ഒരു താരതമ്യ പഠനത്തിന് അവസരം ഉണ്ട്   .അതല്ലെങ്കിലും മറ്റുള്ളവർ ചെയ്യുന്ന ജോലിയുടെ ഗുണങ്ങളെ കുറിച്ചും ദോഷങ്ങളെ കുറിച്ചും അറിയാൻ ശ്രമിക്കുക എന്നതും പ്രധാനമാണ് . എന്നെ സംബന്ധിച്ചെടുത്തോളം വിദ്യാഭ്യാസകാലം കഴിഞ്ഞ്...

പേര് മാറ്റം

Image
  സംഘടനാപ്രവർത്തനം എന്നത് എല്ലായ്പ്പോഴും  നേരിട്ട് മുൻപിൽ നിന്ന് നയിക്കൽ മാത്രമല്ല, മറിച്ച് വിവിധതലങ്ങളിൽ സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഉപകരിക്കുന്ന പലതരം പ്രവർത്തനങ്ങളിൽ ഭാഗമാകുന്ന നിരവധി സഖാക്കള്‍ ഉണ്ട്. അവരുടെ കൂടി മുന്നേറ്റമാണ് സംഘടനയുടെ വളർച്ച. വെബ്സൈറ്റ് ബ്ലോഗ് മുതലായ മുതലായവ സംഘടിപ്പിക്കുന്നതിനും ശരിയായ രീതിയിൽ പരിഷ്കരിക്കുന്നതിനും ശ്രീ കെ ടി അനിൽകുമാറിന്‍റെ പങ്ക് മറക്കാനാവാത്തതാണ് റെയിൽവേയിൽ നിന്ന് പിരിഞ്ഞ ശേഷം അദ്ദേഹം പാലക്കാട് തന്‍റെ നൈസർഗികമായ കഴിവുകളെ പരിപോഷിപ്പിച്ചു കൊണ്ട് മുന്നോട്ടു പോകുന്നു. നമുക്ക് മനസ്സിനിണങ്ങിയ മേഖലയിൽ പ്രവർത്തിക്കാൻ എന്നത് തീർച്ചയായും പ്രധാനമാണ്. ജീവിതം ഒരിക്കൽ മാത്രമേയുള്ളൂ. ശ്രീ കെ ടി അനിൽകുമാർ അദ്ദേഹത്തിന്‍റെ യൂട്യൂബ് ചാനൽ ആയ തീവണ്ടി എക്സ്പ്രസ്സിൽ എന്‍റെ ബ്ലോഗിനെപ്പറ്റി പരാമർശിച്ചിട്ടുണ്ട് അദ്ദേഹത്തോട് നന്ദി അറിയിക്കുന്നു അദ്ദേഹം എന്‍റെ ബ്ലോഗിൻറെ തലക്കെട്ടിനെപറ്റി യും സൂചിപ്പിച്ചിരുന്നു ആ നിർദ്ദേശം പരിഗണിച്ച് പേര് മാറ്റാൻ തീരുമാനിച്ചു “കാഴ്ചയും കാഴ്ചപ്പാടും” എന്നാണ് പുതിയ പേര്

ഏർകാട്

Image
  ഏർകാട്: മീറ്റർഗേജ് കാലം മുതൽ യെശ്വന്തപുരം സേലം സെക്ഷനിൽ ജോലി ചെയ്യുന്നുണ്ട് പഴയ റണ്ണിംഗ് റൂം തന്നെയാണ് ഇപ്പോഴും നിലവിലുള്ളത് താരതമ്യേനെ കുറഞ്ഞ ജീവനക്കാരെ ഇവിടെ എത്തുകയുള്ളൂ. അത്യാവശ്യം നല്ല ഭക്ഷണം ഇവിടെ കിട്ടുന്നു   ചുറ്റുവട്ടത്തും കുറ്റിക്കാടുകൾ നിറഞ്ഞ ഈ സ്ഥലത്ത് പാമ്പുകളുടെ സന്ദർശനം ഇടയ്ക്കിടെ ഉണ്ടാവാറുണ്ട് പഴയ ബിൽഡിങ്ങിൽ പ്രത്യേകം റൂമുകള്‍   ഉണ്ടാക്കിയതാണ് നടത്തിയ പ്രധാന പരിഷ്കാരം പുതിയ റണ്ണിംഗ് ബംഗ്ലാവ് പണി പൂർത്തിയായി ഇനിയും മാറിയിട്ടില്ല ഓമല്ലൂർ സ്റ്റേഷനിലും മറ്റൊരു റണ്ണിംഗ് റൂം ഉണ്ട് ജോലര്പെറ്റ് യ്ക്കും ഈറോഡിനും മധ്യേയുള്ള പ്രധാനപ്പെട്ട ജംഗ്ഷൻ ആണ് സേലം. കരൂർ ലൈൻ ഇവിടെ പിരിയുന്നു പാലക്കാട് ഡിവിഷനിൽ നിന്നും സേലം ഡിവിഷനിലേക്ക് വേർപിരിഞ്ഞ സേലം ആസ്ഥാനമായി ഡിവിഷൻ വന്നശേഷം ധാരാളം മാറ്റങ്ങൾ ഉണ്ടായി. പുതിയ സ്റ്റേഷൻ കെട്ടിടം മുതലായവ. ഞങ്ങളുടെ ചില ട്രെയിനുകൾ സേലം വെച്ച് ക്രു ചേഞ്ച് ഉണ്ടാകാറുണ്ട് ഞാനും മനോഹരനും കൂടിയാണ് വർഷങ്ങൾക്കുമുമ്പ് സേലത്തുനിന്ന് ഏർകാട്   സന്ദർശിച്ചത്. മലമുകളിൽ നിന്നും ഒരു ടാക്സി എടുത്ത് എല്ലാ കേന്ദ്രങ്ങളിലും സന്ദർശിച്ചത് വൈകീട്ടോടെ തിര...