യാത്രക്കാരെ ഇതിലെ... ഇതിലെ...
യാത്രക്കാരെ ഇതിലെ... ഇതിലെ...
യാത്ര ഒരു സ്വപ്നമായി കൊണ്ട്
നടക്കുന്ന ഏതൊരാൾക്കും ഒഴിവാക്കാനാവാത്തതാണ് യശ്വന്തപുരം മംഗലാപുരം ട്രെയിൻ യാത്ര
.
കർണാടകയുടെ പശ്ചിമഘട്ടത്തിന്റെ
മനോഹരമായ ഒരു ചിത്രം ഈ യാത്രയിൽ അനാവരണം ചെയ്യപ്പെടുന്നു .
ഗ്രീൻ റൂട്ട് എന്നറിയപ്പെടുന്ന ഈ
റെയിൽവേ യാത്ര തീർച്ചയായും അനുഭവിച്ച് ആസ്വദിച്ച് അറിയേണ്ടതാണ് .
യശ്വന്തപുരം റെയിൽവെ ജംക്ഷനിൽ
നിന്നും കാലത്ത് 7 മണിക്ക് പുറപ്പെടുന്ന മംഗലാപുരം
/കാർവാർ ട്രെയിനിൽ കഴിഞ്ഞ മാസം മുതൽ രണ്ട് വിസ്താഡം(Vistadom) കോച്ചുകൾ ഘടിപ്പിച്ചിട്ടുണ്ട് . ഒരു കോച്ചിൽ 44 സീറ്റ് ഉണ്ട് 180ഡിഗ്രി തിരിയുന്ന
സീറ്റിൽ ഇരുന്ന് വശങ്ങൾ പൂർണമായി ഗ്ലാസ് വെച്ചുകൊണ്ട് മനോഹരമായ പ്രകൃതിദൃശ്യങ്ങൾ
ആസ്വദിക്കുന്നതിന് വൈഫൈ സൗകര്യം ഉള്ള ഈ കൊച്ചു കൾ സഹായിക്കുന്നു .
മംഗലാപുരത്തേക്ക് 1500 രൂപയാണ് ചാർജ് .
യശ്വന്തപുരത്തു നിന്ന് ഹാസനിലേക്ക്
ശ്രാവണബലഗൊള വഴിയാണ് പോകുന്നത് . കേരളത്തിലെ ചില സ്ഥലങ്ങളിലൂടെ ഉള്ള യാത്ര പോലെ
ഇരുവശത്തും തെങ്ങിൻതോപ്പുകളും കൃഷിയിടങ്ങളും കാണാവുന്നതാണ് .
ജൈനമതക്കാരുടെ ദക്ഷിണേന്ത്യയിലെ
പ്രസിദ്ധമായ ഒരു ആരാധനാലയമാണ് ശ്രാവണബലഗൊള . ഗോമണ്ടേശ്വരന്റെ ഒറ്റക്കല്ലിൽ നിർമ്മിച്ച ലോകത്തെ തന്നെ ഏറ്റവും വലിയ പ്രതിമകളിൽ
ഒന്നാണിത് . ഉയരം 18 മീറ്റർ .AD 981 ൽ സ്ഥാപിക്കപ്പെട്ട ഈ ആരാധനാലയത്തി ലേക്ക് എഴുന്നൂറോളം കരിങ്കൽ
പടവുകൾ കയറിയാണ് എത്തേണ്ടത്.
12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ മസ്തക അഭിഷേകം പ്രധാന ഉത്സവം
2018 ലാണ് കഴിഞ്ഞ മഹാ മസ്തക അഭിഷേകം
നടന്നത്.
ഹാസൻ കർണാടകയിലെ പ്രധാന ടൂറിസ്റ്റ്
കേന്ദ്രമാണ് belur halebidu തുടങ്ങി എണ്ണമറ്റ
ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇവിടെയുണ്ട്.
യശ്വന്തപുരം നിന്ന് hassan ലേക്ക് 170 കിലോമീറ്റർ ഉണ്ട് . ഹാസൻ സക്ലേശ്
പൂർ 42 കിലോമീറ്റർ sakleshpur സുബ്രഹ്മണ്യ റോഡ് 55 കിലോമീറ്റർ സുബ്രഹ്മണ്യ റോഡ് മംഗലാപുരം 91 കിലോമീറ്റർ.
1970 കളിലാണ് ഈ പാതയുടെ പണി ആരംഭിച്ചത് .
ഹാസൻ മംഗലാപുരം പാത 1976 77 പൂർത്തിയായി. 1979 മെയ് 20ന് ചരക്കു തീവണ്ടികൾ ഓടാൻ തുടങ്ങി.
പിന്നീട് ജാഫർ ഷെരീഫ് റെയിൽവെ
മന്ത്രിയായപ്പോൾ യൂണി ഗേജ് എന്ന ആശയം പ്രാവർത്തികമാക്കപ്പെട്ടു. കർണാടകയിലെ വിവിധ സ്ഥലങ്ങളോടൊപ്പം
ഈ പാതയും ബ്രോഡ്ഗേജ് ആക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു .
1996 സെപ്തംബർ 20 ന് ബ്രോഡ്ഗേജ് ലൈൻ ഉദ്ഘാടനം ചെയ്യപ്പെട്ടു.
മംഗലാപുരം കബക പു ത്തൂർ 44 കിലോമീറ്റർ പാത 2003 ഡിസംബറിൽ
തുറന്നു.
കബക പുത്തൂർ സുബ്രഹ്മണ്യ റോഡ് 42 കിലോമീറ്റർ പാത 2005 ജൂലൈയിൽ തുറന്നു.
സുബ്രഹ്മണ്യ റോഡ് ശക്ലേശ് പൂർ 55 കിലോമീറ്റർ പാത റെയിൽവേ എൻജിനീയർമാരുടെ കഴിവുകളെ വെല്ലുവിളിച്ച ഒരു
നിർമാണ പ്രവർത്തനം ആയിരുന്നു.
ഏതാണ്ട് പത്തു വർഷത്തോളം
നീണ്ടുനിന്ന നിർമാണപ്രവർത്തനം.
പിന്നീടും കനത്തമഴയിൽ ഈ പാതയിൽ മണ്ണിടിച്ചിൽ ഉണ്ടാകാറുണ്ട് .
ശക്ലേശ് പൂർ സുബ്രഹ്മണ്യ റോഡ് 55 കിലോമീറ്റർ പാതയിൽ 57 തുരങ്കങ്ങളും നൂറോളം പാലങ്ങളും ഉണ്ട് .2006 മെയിൽ ചരക്കു ഗതാഗതത്തിനായി ആയി പാത തുറന്നു കൊടുക്കപ്പെട്ടു .
2007 ഡിസംബറിൽ യാത്ര തീവണ്ടികളും
ആരംഭിക്കപ്പെട്ടു.
ശക്ലേശ് പൂർ സുബ്രഹ്മണ്യ റോ ഡ് പാത
കുത്തനെയുള്ള ഇറക്കത്തോടെയുള്ളതാണ്.
സാധാരണ പാതയിലൂടെയുള്ള യാത്ര ഇതിൽ പറ്റില്ല. ശക്ലേശ് പൂരിൽ നിന്ന് രണ്ട് എഞ്ചിനുകൾ മുൻപിൽ
ഘടിപ്പിച്ച് 30 കി.മീ സ്പീഡ് നിയന്ത്രിച്ച്
സുബ്രഹ്മണ്യ റോഡ് വരെ പോകണം. എഞ്ചിനുകൾ അവിടെ നിന്നും മാറ്റും
തിരിച്ച് വരുമ്പോൾ കുത്തനെയുള്ള
കയറ്റമായതിനാൽ 2 എഞ്ചിനുകൾ പുറകിൽ നിന്നും തള്ളണം.
ശക്ലേശ് പൂർ , ദോണിഗൽ, കരഗവള്ളി , യെട കുമാരി, ശ്രീവാ ഗുലു , സുബ്രഹ്മണ്യ റോഡ് ഇവയാണ് സ്റ്റേഷനുകൾ
യശ്വന്തപുരത്തു നിന്ന് അർശിക്കര
അല്ലെങ്കിൽ മൈസൂർ വഴിയാണ് ഹാസൻ മംഗലാപുരത്തേക്ക് നേരത്തെ ട്രെയിൻ പോയിരുന്നത് .
1996 ആരംഭിച്ച ഹാസൻ ശ്രാവണബലഗൊള
യശ്വന്ത്പൂർ പാത മൊത്തം 170 കിലോമീറ്റർ ആണ്.
ആദ്യഘട്ടത്തിൽ ഹാസൻ ശ്രാവണബലഗൊള
പൂർത്തീകരിച്ചു . പിന്നീട് ഒച്ചിന്റെ വേഗതയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത് . കുനിഗൽ എത്തിയപ്പോൾ വിജയ് മല്യയുടെ കുതിര ഫാമിന്റെ നടുവിലൂടെ
പോകേണ്ടതിനാൽ ജോലി വീണ്ടും തടസ്സപ്പെട്ടു .
2017 ഫെബ്രുവരി 28നാണ് ഈ പാത തുറക്കപ്പെട്ടത് . ലെവൽ ക്രോസ് ഗേറ്റുകൾ പൂർണമായും ഒഴിവാക്കിയാണ് നിർമ്മാണം
നടത്തിയിട്ടുള്ളത് .
യശ്വന്തപുരം അർശിക്കര 161 കിലോമീറ്റർ , അർശിക്കര ഹാസൻ 47 കിലോമീറ്റർ
ഏതാണ്ട് ഒരു മണിക്കൂറോളം യാത്ര
സമയത്തിൽ ലാഭമുണ്ട് .
ഈ യാത്ര ആസ്വദിക്കാനായി
ക്ഷണിക്കുന്നു
സുനീഷ് സി



Comments
Post a Comment