ധർമവാരം സെക്ഷന്‍- തുടര്‍ച്ച
ഗൗരി ബിധനൂർ ( Gouribidanur): കർണാടകയിലെ ചിക്കബല്ലപുർ ജില്ലയിലാണ് ഗൗരി ബുധനൂർ സ്ഥിതിചെയ്യുന്നത് ഇത് ഒരു താലൂക്ക് ആസ്ഥാനം ആണ് ദേവര പള്ളി ( Devarapalli): കർണാടകയിലെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ് ദേവര പള്ളി വില്ലേജ് സ്ഥിതിചെയ്യുന്നത്. താരതമ്യേന ജനസാന്ദ്രത കുറഞ്ഞ പ്രദേശമായതിനാലും സംസ്ഥാന അതിർത്തി ആയതിനാലും ധാരാളം വ്യവസായ സ്ഥാപനങ്ങൾ ഇവിടെയുണ്ട് . പഴയ ഇരുമ്പ് സാധനങ്ങൾ ഉരുക്കി എടുക്കുന്ന ഫാക്ടറികൾ രൂക്ഷമായ ഗന്ധം പ്രസരിപ്പിച്ച് റെയിൽപാതക്ക് ഇരുവശത്തും കാണാം . അലുമിനിയം , ഫെറസ് , സ്റ്റീൽ & അലോയിഡ് എന്നിവയാണ് പ്രധാനം ഹിന്ദുപൂർ( Hindupur): ഈ സെക്ഷനിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഷനാണ് ഹിന്ദുപൂർ. ഹിന്ദുപൂർ എന്ന പേരുവന്നത് മറാത്ത രാജാവ് ഹിന്ദോജി റാവുവിന്റെ സ്മരണയിലാണ് . വളരെ പുരാതനവും പ്രസിദ്ധവുമായ ലേപക്ഷി ശ്രീ വീരഭദ്ര സ്വാമി അമ്പലം ഇവിടെ നിന്നും 13 കിലോമീറ്റർ ദൂരത്താണ് . ആന്ധ്രയിലെ അനന്തപൂർ ജില്ലയിൽ ആണിത് . ബാംഗ്ലൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ . ലേപക്ഷി അമ്പലത്തിൽ ശിവനും വിഷ്ണുവും വീരഭദ്രനും ആണ് പ്രതിഷ്ഠ . AD 1530 ൽ വിജയനഗര സാമ്രാജ്യത്തിലെ ഭരണ കാ...