ഏർകാട്

 ഏർകാട്:

മീറ്റർഗേജ് കാലം മുതൽ യെശ്വന്തപുരം സേലം സെക്ഷനിൽ ജോലി ചെയ്യുന്നുണ്ട്



പഴയ റണ്ണിംഗ് റൂം തന്നെയാണ് ഇപ്പോഴും നിലവിലുള്ളത് താരതമ്യേനെ കുറഞ്ഞ ജീവനക്കാരെ ഇവിടെ എത്തുകയുള്ളൂ. അത്യാവശ്യം നല്ല ഭക്ഷണം ഇവിടെ കിട്ടുന്നു  ചുറ്റുവട്ടത്തും കുറ്റിക്കാടുകൾ നിറഞ്ഞ ഈ സ്ഥലത്ത് പാമ്പുകളുടെ സന്ദർശനം ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്

പഴയ ബിൽഡിങ്ങിൽ പ്രത്യേകം റൂമുകള്‍  ഉണ്ടാക്കിയതാണ് നടത്തിയ പ്രധാന പരിഷ്കാരം പുതിയ റണ്ണിംഗ് ബംഗ്ലാവ് പണി പൂർത്തിയായി ഇനിയും മാറിയിട്ടില്ല ഓമല്ലൂർ സ്റ്റേഷനിലും മറ്റൊരു റണ്ണിംഗ് റൂം ഉണ്ട്

ജോലര്പെറ്റ്യ്ക്കും ഈറോഡിനും മധ്യേയുള്ള പ്രധാനപ്പെട്ട ജംഗ്ഷൻ ആണ് സേലം. കരൂർ ലൈൻ ഇവിടെ പിരിയുന്നു പാലക്കാട് ഡിവിഷനിൽ നിന്നും സേലം ഡിവിഷനിലേക്ക് വേർപിരിഞ്ഞ സേലം ആസ്ഥാനമായി ഡിവിഷൻ വന്നശേഷം ധാരാളം മാറ്റങ്ങൾ ഉണ്ടായി. പുതിയ സ്റ്റേഷൻ കെട്ടിടം മുതലായവ.

ഞങ്ങളുടെ ചില ട്രെയിനുകൾ സേലം വെച്ച് ക്രു ചേഞ്ച് ഉണ്ടാകാറുണ്ട്

ഞാനും മനോഹരനും കൂടിയാണ് വർഷങ്ങൾക്കുമുമ്പ് സേലത്തുനിന്ന് ഏർകാട്  സന്ദർശിച്ചത്. മലമുകളിൽ നിന്നും ഒരു ടാക്സി എടുത്ത് എല്ലാ കേന്ദ്രങ്ങളിലും സന്ദർശിച്ചത് വൈകീട്ടോടെ തിരിച്ചെത്തി

സേലത്തു നിന്നും 30 കിലോമീറ്റർ ദൂരത്താണ് തമിഴ്നാട്ടിലെ പ്രസിദ്ധമായ വിനോദസഞ്ചാരകേന്ദ്രമായ ഏർക്കാട്. അഞ്ചു റോഡിൽ നിന്നും ഏർകാട് ബസ് കിട്ടും അടിവാരത്തുനിന്ന് ഒന്നര കിലോമീറ്ററോളം കാടുകൾക്കിടിയിൽ ഇടയിലൂടെ വളഞ്ഞുപുളഞ്ഞു തിരിഞ്ഞ റോഡ് വഴിയാണ് മലമുകളിൽ എത്തുന്നത്. ഊട്ടി, കൊടയ്കനാല്‍ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളോട് കിടപിടിക്കുന്നതാണ്  ഏർകാട് എങ്കിലും അവയെ അപേക്ഷിച്ച് താരതമ്യേന ചെലവ് കുറഞ്ഞ ഒരു കേന്ദ്രമാണിത്

പൂർവ്വഘട്ടത്തിലെ സർവ്വരായൻ മലനിരകളിൽ ആണിത് സ്ഥിതിചെയ്യുന്നത് സമുദ്രനിരപ്പിൽ നിന്നും 1500 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇവിടെ കാപ്പി, ഓറഞ്ച് മുതലായവയാണ് മുഖ്യകൃഷി. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഓർക്കിഡ്  തോട്ടവും ഇവിടെയുണ്ട് . തടാകം എന്ന അർത്ഥം വരുന്ന ഏരിയുടെ കൂടെ കാട് ചെയ്യുന്നതോടെ ഏർകാട് ആയി. സർക്കാരിൻറെ റിസർവ് ഫോറസ്റ്റ് ഇവിടെയുണ്ട്. ചെറിയ ഇനം വന്യജീവികളും ഇവിടെ ധാരാളമുണ്ട്. ചക്ക ഓറഞ്ച് പേരയ്ക്ക കുരുമുളക് കാപ്പി മുതലായവ കൃഷി ചെയ്യുന്നു .

ഏർകാട് തടാകം



ബിഗ് ലേക്ക് എന്നറിയപ്പെടുന്ന ഏർകാട് തടാകം ഇവിടെ എത്തുന്നവർ ആദ്യം കണ്ടിരിക്കേണ്ട കാഴ്ച. പച്ചപ്പുകൾ കൊണ്ട് ചുറ്റും പൊതിഞ്ഞ് അടിനു നടുവിലായി സ്ഥിതി ചെയ്യുന്ന ഈ തടാകം മനോഹരമായ ഒരു കാഴ്ച തന്നെയാണ്. തടാകത്തിലെ ബോട്ടിങ്ങ് സൗകര്യവും ഇവിടുത്തെ ഗാർഡനും ആസ്വദിക്കേണ്ട കാഴ്ച തന്നെയാണ്. കുരുമുളകും സുഗന്ധദ്രവ്യങ്ങൾ വിൽക്കുന്ന ധാരാളം കടകളും സമീപം ഉണ്ട്. ഞങ്ങളും കുരുമുളകും ഏലക്കായും വാങ്ങിച്ചു.

പഗോഡ പോയിന്റ്‌:



ഏർകാടിന്‍റെ മനോഹരമായ ഒരു ആകാശക്കാഴ്ച തരപ്പെടുത്താന്‍ പറ്റിയ ഇടമാണിത്.

സര്‍വരായന്‍ ക്ഷേത്രം:



ആയിരത്തോളം വർഷം പഴക്കമുള്ള മലമുകളിലെ ഗുഹാക്ഷേത്രം അമ്പലത്തിൽ സര്‍വരായന്‍റെയും കാവേരി ദേവിയുടെയും പ്രതിഷ്ഠയുണ്ട്

 

Comments

Popular posts from this blog

യശ്വന്തപുരം- ഈരോഡ്:

ജീവിക്കുന്നതല്ല, ഓർമിക്കുന്നതാണ് ജീവിതം: