ജീവിക്കുന്നതല്ല, ഓർമിക്കുന്നതാണ് ജീവിതം:
ജീവിക്കുന്നതല്ല, ഓർമിക്കുന്നതാണ് ജീവിതം:
ചരിത്രമെന്ന പോലെ ഓർമയും വർത്തമാനത്തിന്‍റെ ഭൂതകാല നിർമാണമാണ്
ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോൾ സിഗ്നൽ നൽകിയിട്ടില്ലെങ്കിൽ പല ലോക്കോ പൈലറ്റുമാരും അസിസ്റ്റൻറ് ലോക്കോ പൈലറ്റ്മാരും,(രാത്രി പ്രത്യേകിച്ച്) സ്വാഭാവികമായി പറയുന്ന ഒരു വാചകമുണ്ട്,
" സ്റ്റേഷൻ മാസ്റ്റർ ഉറങ്ങുകയാണ് " അതല്ലെങ്കിൽ "ഗേറ്റ് മാൻ ഉറങ്ങുകയാണ്" എന്നിങ്ങനെ. പല കാരണങ്ങൾ കൊണ്ടും സിഗ്നൽ തരാൻ താമസിക്കാം. പക്ഷേ സാധാരണഗതിയിൽ ഇതാണ് എത്തിച്ചേരുന്ന നിഗമനം.
താൻ ചെയ്യുന്ന ജോലി നല്ലതാണ് എന്ന് ബോധം ഏതൊരു തൊഴിലാളിക്കും ആവശ്യമാണ്. എന്നാൽ താൻ ചെയ്യുന്നത് മാത്രം ഏറ്റവും നല്ലത് എന്ന നിലപാട് ഒരിക്കലും ശരിയല്ല തന്നെ.
സാധാരണഗതിയിൽ മിക്കവാറും എല്ലാവർക്കും ഒരു ജോലിയിൽ മാത്രമായിരിക്കും അനുഭവം. പല ജോലികൾ ചെയ്യാൻ സാഹചര്യമുണ്ടായ ആളുകൾക്ക് തീർച്ചയായും ഒരു താരതമ്യ പഠനത്തിന് അവസരം ഉണ്ട് .അതല്ലെങ്കിലും മറ്റുള്ളവർ ചെയ്യുന്ന ജോലിയുടെ ഗുണങ്ങളെ കുറിച്ചും ദോഷങ്ങളെ കുറിച്ചും അറിയാൻ ശ്രമിക്കുക എന്നതും പ്രധാനമാണ് .
എന്നെ സംബന്ധിച്ചെടുത്തോളം വിദ്യാഭ്യാസകാലം കഴിഞ്ഞ് അക്കാലത്തെ തൊഴിൽ
ലഭ്യത പരീക്ഷയിൽ ഏറ്റവും പ്രധാനപ്പെട്ട പലതും എഴുതാനും ജയിക്കാനും കഴിഞ്ഞിരുന്നു
എന്നതാണ് ഒരു പ്രധാന കാര്യം . ഇന്ത്യൻ എയർഫോഴ്സിൽ എയർമാനായി ,പിന്നീട്
ബി എസ് ആർ ബി വഴി ബാങ്ക് ക്ലർക്കായി, സ്റ്റാഫ്
സെലക്ഷൻ കമ്മീഷൻ പരീക്ഷ വിജയിക്കാനും പിന്നെ ആർ ആർ ബി വഴി അസിസ്റ്റൻറ് ലോക്കോ
പൈലറ്റ് ആകാനും എനിക്ക് കഴിഞ്ഞു എന്നത് ഒരു പ്രധാന കാര്യമാണ്.
പഠനകാലത്ത് ഒരു ശരാശരി വിദ്യാർഥി മാത്രമായിരുന്നു ഞാൻ. പഠനത്തോടൊപ്പം സംഘടനാ പ്രവർത്തനവും കൂടെ കൊണ്ടു നടന്നിരുന്നു ഒരു മികച്ച പ്രാസംഗികൻ അല്ലെങ്കിലും നേതൃത്വം പലപ്പോഴും എന്നെ തേടിവന്നു .മികച്ച ഒരു സംഘാടകനായിരുന്നു ഞാൻ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് .
പലപ്പോഴും അണികളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ഉയർന്നുവരുന്ന ആശയങ്ങൾ പ്രാവർത്തികമാക്കാൻ ആത്മാർഥമായി പരിശ്രമിക്കുകയും പലപ്പോഴും അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട് . അത്തരത്തിൽ നടന്ന ചില ഓർമ്മകളുടെ അനുസ്മരണം ആണ് ഇവിടെ ഉദ്ദേശിക്കുന്നത്
1990 ലാണ് ഇന്ത്യൻ റെയിൽവേയിൽ ഞാൻ പ്രവേശിക്കുന്നത് ബാംഗ്ലൂർ ഡിവിഷൻ എന്നത് അന്ന് സതേൺ റെയിൽവേയുടെ കീഴിലായിരുന്നു ഏതാനും മാസങ്ങൾക്കകം ഞാൻ എന്‍റെ താവളമായ സംഘടന കണ്ടെത്തി .AILRSA യുടെ സജീവ പ്രവർത്തനത്തിൽ ഉൾപ്പെട്ടു. പിന്നീട് സംഘടനയിൽനിന്ന് ഒരു വിഭാഗം ആളുകൾ വിട്ടുപോയി. ഞങ്ങൾ നേതൃത്വത്തിലേക്ക് ഉയർന്നുവന്നു ആ കാലഘട്ടത്തിൽ നോട്ടീസുകൾ മെമ്മോറാണ്ടം എന്നിവ എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും ഒരു ഭഗീരഥ പ്രവർത്തനം ആയിരുന്നു .
പലപ്പോഴും AISMA യുടെ നേതാവായിരുന്ന സഖാവ് രാജന്‍റെ സഹായം സ്വീകരിച്ച് ആയിരുന്നു നോട്ടീസുകൾ നിർമിച്ചിരുന്നത് . സ്വയം നിരക്ഷരൻ മാർ എന്ന്
പ്രഖ്യാപിച്ച ഒരു വലിയ വിഭാഗം തൊഴിലാളികൾക്കായി ഉയർന്ന ഭാഷയിൽ നിർമ്മിക്കപ്പെടുന്ന
രാജൻ സാറിന്‍റെ നോട്ടീസുകൾ ബാലികേറാമല ആയി രൂപപ്പെട്ടു .രാജൻ സാറിന്‍റെ നോട്ടീസുകൾ ഉയർന്ന ഓഫീസർമാർമാർക്കായി
ലക്ഷ്യം വച്ചു കൊണ്ടാണ് എഴുതിയിരുന്നത്. അങ്ങനെ
ചില നോട്ടീസുകൾ പുറത്തിറക്കി. ഓരോ വാക്ക് എഴുതി ശേഷവും കമ്പ്യൂട്ടറിലെ നിഘണ്ടുവിൽ
തത്തുല്യമായ കനത്ത പദം കണ്ടെത്തി ചേർക്കുന്നത് ആയിരുന്നു അദ്ദേഹത്തെ രീതി.പക്ഷേ
ഇത്തരം നോട്ടീസുകൾക്ക് സ്വീകാര്യത
കുറവായിരുന്നു അത്തരത്തിൽ ഒരു നോട്ടീസ് പ്രസിദ്ധീകരിച്ചതിന് പേരിൽ എനിക്കും
സുരേന്ദ്രനും ചാർജ് ഷീറ്റും കിട്ടി.
പിന്നീട് ഞാൻ തന്നെ നോട്ടീസുകൾ തയ്യാറാക്കാൻ ആരംഭിച്ചു അവ വൻതോതിൽ സ്വീകരിക്കപ്പെട്ടു . ഒരിക്കൽ മാധവനും ഞാനും ഒന്നിച്ച് ജോലി ചെയ്യുമ്പോൾ ഒരു മിനി മാഗസിൻ പ്രസിദ്ധീകരിക്കുന്നതിനെ പറ്റി മാധവൻ സംസാരിച്ചു കുറച്ചു കോപ്പികൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് വിതരണം ചെയ്യാമെന്ന് മാധവൻ നിർദ്ദേശിച്ചു ആ ആശയം മുളച്ചുപൊന്തിയതാണ് ഇപ്പോഴത്തെ AILRSA യുടെ അഖിലേന്ത്യ മുഖ പത്രമായ FIRE മാഗസിൻ. ധാരാളം സഖാക്കളുടെ നിർലോഭമായ സഹായസഹകരണങ്ങൾ അതിനു ലഭിച്ചിട്ടുണ്ട് , ഇന്നും ലഭിക്കുന്നുണ്ട് .വെബ്സൈറ്റ്ന്‍റെ കാര്യവും അങ്ങനെ തന്നെയാണ്. കെ ടി അനിൽകുമാറും, കെ എ ജി വർഗീസും, സി എസ് രാജേഷും ഉൾപ്പെടെ നിരവധി സുഹൃത്തുക്കളുടെയും നിരവധി RAILFAN സുഹൃത്തുക്കളുടെയും അശ്രാന്തപരിശ്രമം ആണ് ഇന്നത്തെ ailrsa.com. നിലവിൽ BN സുരേഷ് തിരുവനന്തപുരമാണ് അത് തുടർന്ന് പോകുന്നത്.
ചർച്ച ചെയ്തത് ഒരു ചെറിയ വിഷയമാണ് എങ്കിലും അതിനെ ഇത്രയും വലിയ ഒരു പ്രസിദ്ധീകരണം ആയി വളർത്തി എടുത്തത്തിൽ ഒരു പിടി ആളുകളുടെ അശ്രാന്ത പരിശ്രമം ഉണ്ട്. ഈ പ്രസിദ്ധീകരണത്തിൻ്റെ തുടക്കം കുറിക്കുന്നത് എൻ്റെ ചിന്തയും നമ്മുടെ ചർച്ചയും സഹായകരം ആയിരുന്നു എന്ന് ഓർത്തത് സന്തോഷം തരുന്നു ഒപ്പം അഭിമാനവും തോന്നുന്നു.
ReplyDelete👌👌👌👌
ReplyDelete