പേര് മാറ്റം
സംഘടനാപ്രവർത്തനം എന്നത് എല്ലായ്പ്പോഴും നേരിട്ട് മുൻപിൽ നിന്ന് നയിക്കൽ മാത്രമല്ല, മറിച്ച് വിവിധതലങ്ങളിൽ സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഉപകരിക്കുന്ന പലതരം പ്രവർത്തനങ്ങളിൽ ഭാഗമാകുന്ന നിരവധി സഖാക്കള്‍ ഉണ്ട്. അവരുടെ കൂടി മുന്നേറ്റമാണ് സംഘടനയുടെ വളർച്ച. വെബ്സൈറ്റ് ബ്ലോഗ് മുതലായ മുതലായവ സംഘടിപ്പിക്കുന്നതിനും ശരിയായ രീതിയിൽ പരിഷ്കരിക്കുന്നതിനും ശ്രീ കെ ടി അനിൽകുമാറിന്‍റെ പങ്ക് മറക്കാനാവാത്തതാണ് റെയിൽവേയിൽ നിന്ന് പിരിഞ്ഞ ശേഷം അദ്ദേഹം പാലക്കാട് തന്‍റെ നൈസർഗികമായ കഴിവുകളെ പരിപോഷിപ്പിച്ചു കൊണ്ട് മുന്നോട്ടു പോകുന്നു. നമുക്ക് മനസ്സിനിണങ്ങിയ മേഖലയിൽ പ്രവർത്തിക്കാൻ എന്നത് തീർച്ചയായും പ്രധാനമാണ്. ജീവിതം ഒരിക്കൽ മാത്രമേയുള്ളൂ.
ശ്രീ കെ ടി അനിൽകുമാർ അദ്ദേഹത്തിന്‍റെ യൂട്യൂബ് ചാനൽ ആയ തീവണ്ടി എക്സ്പ്രസ്സിൽ എന്‍റെ ബ്ലോഗിനെപ്പറ്റി പരാമർശിച്ചിട്ടുണ്ട് അദ്ദേഹത്തോട് നന്ദി അറിയിക്കുന്നു
അദ്ദേഹം എന്‍റെ ബ്ലോഗിൻറെ തലക്കെട്ടിനെപറ്റി യും സൂചിപ്പിച്ചിരുന്നു ആ നിർദ്ദേശം പരിഗണിച്ച് പേര് മാറ്റാൻ തീരുമാനിച്ചു
“കാഴ്ചയും കാഴ്ചപ്പാടും” എന്നാണ് പുതിയ പേര്
Comments
Post a Comment