ആമുഖം:
പ്രയാണ ലിഖിതങ്ങൾ:
ആമുഖം:
യാത്രകൾ പലവിധമുണ്ട് ,
തൊഴിൽപരമായ ആവശ്യങ്ങൾക്കായി താമസസ്ഥലത്ത് നിന്നും തൊഴിൽ സ്ഥലത്തേക്കുള്ള പതിവ് യാത്രകൾ .
മറ്റു ചില യാത്രകൾ സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കുന്നതിനായി , ചിലപ്പോൾ ചികിത്സ കാര്യങ്ങൾക്കായി , ഇനിയും ചിലപ്പോൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ,മറ്റു ചില യാത്രകൾ തീർത്ഥാടനങ്ങൾ ക്കും വിനോദസഞ്ചാരത്തിനും ആകാം .
യാത്രകൾ അടുത്ത നഗരങ്ങളിലേക്ക് അല്ലെങ്കിൽ അടുത്ത സംസ്ഥാനങ്ങളിലേക്ക് .
കാൽനട, ഇരുചക്രവാഹനം , കാർ, ബസ്, തീവണ്ടി വിമാനം മുതലായ മാധ്യമങ്ങൾ യാത്രക്കായി ഉപയോഗിക്കപ്പെടുന്നു .
എല്ലാ യാത്രകളുടെയും ഉദ്ദേശവും ലക്ഷ്യ സ്ഥാനവും മാധ്യമവും സമയവും വ്യത്യസ്തമാണെങ്കിലും ഓരോ യാത്രയും ഓരോ പുതിയ അനുഭവങ്ങൾ നമുക്ക് പകർന്നു തരുന്നു .
കാരണം ഓരോ യാത്രയിലും ഓരോ പുതിയ മേഖലകൾ നമുക്കു മുന്നിൽ അനാവരണം ചെയ്യപ്പെടുന്നു . ചില യാത്രകൾ പകൽ ആയിരിക്കും ചിലത് രാത്രിയിലും മറ്റു ചില യാത്രകൾ ഒന്നിൽ കൂടുതൽ ദിവസങ്ങൾ നീണ്ടു നിൽക്കുന്നതും .
ചെറുപ്പം മുതൽ യാത്രകളോട് എനിക്ക് വളരെ ഇഷ്ടമായിരുന്നു .യാത്ര ചെയ്യാനായി കാരണങ്ങൾ ഉണ്ടാക്കാറുണ്ട് .
പല സുഹൃത്തുക്കളെയും ബന്ധുക്കളുടെയും വീടുകൾ സന്ദർശിച്ചത് അത്തരത്തിലാണ് .
പഠനകാലത്ത് വിദ്യാർത്ഥി സംഘടനാ പ്രവർത്തനം എൻസിസി മുതലായ രീതിയിൽ പല യാത്രകളും നടത്തിയിട്ടുണ്ട് . സ്കൂൾ പഠനകാലത്ത് എസ്എഫ്ഐ ഉത്തരമേഖല പഠന ക്യാമ്പ് മാഹിയിൽ നടന്നപ്പോൾ അതിൽ പങ്കെടുത്തു .NCC Republic Day Selection ക്യാമ്പ് കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജ് നടന്നപ്പോൾ അതിൽ പങ്കെടുത്തു.
പിന്നീട് ഇന്ത്യൻ എയർഫോഴ്സിൽ ജോയിൻ ചെയ്തപ്പോൾ മദ്രാസിൽ താമ്പരത്താണ് ഉണ്ടായിരുന്നത് .
അവിടെ നിന്നും വിട്ട് ഗ്രാമീണ ബാങ്കിൽ വന്നപ്പോഴും മലപ്പുറം ജില്ലയിലെ വിവിധ മേഖലകൾ സന്ദർശിക്കാൻ അവസരം ലഭിച്ചു
1990ലാണ് ആണ് ഇന്ത്യൻ റെയിൽവേ യിലേക്ക് ചേക്കേറിയത് . അതോടെ തുടർച്ചയായ യാത്രകളുടെ ഒരു മഹാ പ്രവാഹത്തിലാണ് .
ഇതര യാത്രക്കാരിൽ നിന്നും വിഭിന്നമായ ഒരു യാത്രയാണ് ഞങ്ങൾ ലോക്കോ പൈലറ്റുമാർ നടത്തുന്നത് . ഞങ്ങളുടെ തൊഴിൽ തന്നെ യാത്രയാണ് . യാത്രയില്ലെങ്കിൽ തൊഴിലില്ല.
ഓരോ ദിവസവും ഓരോ പുതിയ സ്ഥലങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കുക എന്നതാണ് ഞങ്ങളുടെ കർമ്മം .
കർണാടകയിലെ യശ്വന്തപുരത്ത് നിന്ന് ആന്ധ്രയിലെ ധർമ്മ വാരത്തേക്കും ഗുണ്ട കലേക്കും കർണാടകയിലെ തന്നെ ശക്ലേഷ് പൂർ , അരശിക്കരെ, ഹാസൻ തമിഴ്നാട്ടിലെ സേലം ഈറോഡ് മുതലായ സ്ഥലങ്ങളിലേക്കും കൃത്യമായ ഇടവേളകളിൽ ഞങ്ങൾ പ്രയാണം നടത്തുന്നു .
ഞങ്ങളുടെ ഒരു ഭാഗത്തേക്കുള്ള ജോലി പൂർത്തിയാക്കി തിരിച്ചുവരാനുള്ള ട്രെയിനിന്റെ സമയത്തിനിടയിൽ 8 മുതൽ 24 മണിക്കൂർ വരെ വിശ്രമം കിട്ടാറുണ്ട് . ഈ അവസരം പലപ്പോഴും സമീപത്തുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട് . സമാന ചിന്താഗതിക്കാരായ സുഹൃത്തുക്കളുടെ സഹായത്തോടെ .
ആനന്ദ് എഴുതിയ അഭയാർത്ഥികളിൽ കാശിയിലെ തോണിക്കാരൻ ഗൗതമനോട് ഇങ്ങനെ പറയുന്നു
".....എന്നാൽ ബാബുജി എത്ര തവണ തുഴഞ്ഞു എന്ന് ചോദിക്കരുത് . ഈ നദിയിൽ , ഗംഗയിൽ പലതവണ തുഴഞ്ഞവരില്ല ."
" എന്താണ് അതിന്റെ അർത്ഥം തോണിക്കാരാ ? "
" ഇന്നലെ ഒഴുകിയ വെള്ളമാണോ ഇന്ന് ഗംഗയിലൂടെ ഒഴുകുന്നത്? ഓരോ നിമിഷവും ഒഴുകുന്നത് ഓരോ പുതിയ ഗംഗയാണ് . ബാബുജി ഓരോ തവണയും ഞങ്ങൾ ഓരോ പുതിയ ഗംഗയിലൂടെ തുഴയുന്നു ."
."......ഒഴുക്കിനൊപ്പം തുഴയുന്ന തോണിക്കാരൻ നദിയെ കാണുന്നില്ല , വെള്ളത്തെ മാത്രമേ കാണുന്നുള്ളൂ . ഒരേ വെള്ളത്തെ . ഒഴുക്കിനെതിരെ തുഴയുന്നവനാകട്ടെ ഓരോ നിമിഷത്തിലും ഓരോ പുതിയ ജലത്തെ കാണുന്നു . അതാകുന്നു നദി...."
കണ്ണു തുറന്നു വെക്കുന്നവർക്കേ കാഴ്ചകൾ കാണാനാകൂ...
കാതുകൾ തുറന്നു വെക്കുന്ന വർക്കേ ശബ്ദം കേൾക്കാനാകൂ....
മനസ്സ് തുറന്നു വെക്കുന്നവർക്കേ സൗന്ദര്യം ആസ്വദിക്കാനാകൂ....
കാഴ്ചയുടെ ,കേൾവിയുടെ ലോകം വൈവിധ്യങ്ങൾ നിറഞ്ഞതാണ് . ഒരേ കാഴ്ചകൾ കാണുന്ന വ്യത്യസ്ത വ്യക്തികൾ ആ കാഴ്ചകളെ വിലയിരുത്തുന്നത് വിഭിന്നമായാണ്.
കേരളത്തിലെ സ്ഥലങ്ങളിലൂടെ ഉള്ള ട്രെയിൻ യാത്രയിൽ കാണാവുന്നത് തെങ്ങിൻതോപ്പുകളും മലകളും പുഴകളും നിറഞ്ഞ സസ്യശ്യാമളമായ സ്ഥലങ്ങളിൽ ഇടതടവില്ലാതെ ഉയർന്നു നിൽക്കുന്ന കോൺക്രീറ്റ് ഭവനങ്ങളാണ് .
എന്നാൽ കർണാടകയിലെയോ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയോ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന കൃഷിഭൂമി കൾക്കും വരണ്ട തരിശുഭൂമികൾക്കും ഇടയിൽ കേന്ദ്രീകൃതമായി നിൽക്കുന്ന ഗ്രാമ സമുച്ചയങ്ങൾ ആണ് . വലുതും ചെറുതുമായി കൂടിനിൽക്കുന്ന ഓടും ഷീറ്റും പുല്ലും മേഞ്ഞ പുരാതന ഭവനങ്ങൾ . മിക്കവാറും വീടുകൾക്കു മുന്നിൽ പാർക്കു ചെയ്തിരിക്കുന്ന കാളവണ്ടികൾ വൈക്കോൽ കൂനകൾ .....
കേരളത്തിലെ കൃഷിക്കാരനും ഇതര സംസ്ഥാനങ്ങളിലെ കൃഷിക്കാരനും തമ്മിൽ മൗലികമായി വലിയ വ്യത്യാസമുണ്ട്. കോവി ഡ് കാലത്ത് നമ്മൾ മുഖത്ത് ഉപയോഗിക്കുന്ന തുണിയെക്കാൾ കുറച്ചു കൂടി വലിയ ഒരു തുണിക്കഷണം കൊണ്ട് തന്റെ നഗ്നത മറക്കുന്ന കൃഷിക്കാരൻ സ്വന്തമായി ആറടി മണ്ണ് ഇല്ലാത്ത കേവലം കുടിയാൻമാരാണ്.
കടമ്മനിട്ട രാമകൃഷ്ണന്റെ കുറത്തിയിൽ പറഞ്ഞതു പോലെ
" വഴിയരികിൽ ആര്യവേപ്പിൻ
ചാഞ്ഞ കൊമ്പിൽ ചാക്കു തുണിയിൽ
ചെളി പുരണ്ട വിരൽ കുടിച്ചു
വരണ്ടുറങ്ങുന്നു ഞങ്ങടെ പുതിയ തലമുറ
മുറയിതെങ്ങിനെ തലയതെങ്ങിനെ നേരെയാകുന്നു"
എന്നാൽ കേരളത്തിലെ കർഷക തൊഴിലാളി സ്വന്തമായി ഏറ്റവും കുറഞ്ഞത് 4 സെന്റ് ഭൂമിയും അതിൽ അടിസ്ഥാന സൗകര്യങ്ങൾ ഉള്ള ഭവനവും സ്വന്തം മക്കളെ സ്കൂളിൽ പഠിപ്പിക്കാൻ സാഹചര്യവും ഉള്ള സ്വതന്ത്രമനുഷ്യനാണ്.
ഈ വ്യത്യാസം താനെ വന്നു ചേർന്നതല്ല, ഒരു തലമുറ നടത്തിയ ചെറുത്തു നില്പിന്റെയും പ്രതികരണത്തിന്റെയും, ജീവത്യാഗത്തിന്റെയും ഫലമായി വന്നതാണ്.
തൊഴിലിന്റെ ഭാഗമായും അല്ലാതെയും ഞാൻ നടത്തിയ ചില യാത്രകളുടെ ഒരു ലഘു വിവരണമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.പല സംഭവങ്ങളും മറവിയുടെ മഹാഗർത്തത്തിലേക്കു നിപതിച്ചിട്ടുണ്ട് അവ ഖനനം ചെയ്ത് എടുക്കുക തുലോം ദുഷ്കരമാണ്.
ഞാൻ അത്ര നല്ല ഒരു കാഥികനാണ് എന്ന് എനിക്ക് അഭിപ്രായമില്ല എങ്കിലും അണ്ണാരകണ്ണനും തന്നാൽ ആയത് എന്നാണല്ലോ പ്രമാണം .
VoW!
ReplyDeleteചെറുതായാലും ദീർഘമേറിയതായാലും യാത്രകൾ നമുക്ക് തരുന്ന പാഠങ്ങൾ വലുതാണ്. തിണ്ണമിടുക്ക് കാട്ടുന്ന നമ്മളെ വിശാലവൈവിധ്യ ലോകത്തിലേക്ക്, ജനപദങ്ങളിലേക്ക്, സംസ്കാരങ്ങളിലേക്ക് പരിചയപ്പെടുത്തുന്ന വാതായനങ്ങളാണ് യാത്രകൾ.
മലയാളിയുടെ ലോകജാലകമായിരുന്ന പൊറ്റേക്കാടിനെ മനസ്സിൽ ധ്യാനിച്ച് അങ്ങട് കീച്ച് സുഹൃത്തേ.
ആശംസകൾ🌹🙏
യാത്രയുടെ വിവിധ തലങ്ങൾ മനോഹരമായി വിവരിച്ചു...ഓരോ യാത്രയും ഓരോ പാഠങ്ങൾ നമുക്ക് നൽകുന്നു... യാത്രികരുടെ സ്പന്ദനം ഇനിയുമേറെ നമ്മെ കൊതിപ്പിക്കട്ടെ...ആശംസകൾ... ഇനിയുമേറെ പ്രതീക്ഷിക്കുന്നു...🙏
ReplyDeleteSunish sir ❤️❤️
ReplyDeleteSunish sir❤️
ReplyDelete❤❤
ReplyDeleteSuper,congratulations sunish sir
ReplyDeleteആമുഖം തകർത്തു
ReplyDeleteAll the best for the upcomings