അർദ്ധനാരീശ്വര ക്ഷേത്രം

 അർദ്ധനാരീശ്വര ക്ഷേത്രം

തിരുച്ചൻ ഗോഡ്:



ഈറോഡ് നിന്നും ഏതാണ്ട് 18 കിലോമീറ്റർ അകലെ , ശങ്കരിദുർഗ് നിന്ന് 8 കിലോമീറ്റർ അകലെ മലമുകളിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം രണ്ടായിരത്തോളം വർഷം പഴക്കമുള്ളതാണെന്ന് പറയപ്പെടുന്നു .

ട്രെയിനിൽ പോകുമ്പോൾ  ഇടതുവശത്തായി ദൂരെ മലമുകളിൽ ക്ഷേത്രം കാണാവുന്നതാണ് .

മലയുടെ അടിവാരം വരെ  ഈറോഡ് നിന്നും ബസ്സിൽ പോകാം , അവിടെ നിന്നും ക്ഷേത്രത്തിന്‍റെ ബസ് കിട്ടും ഏതാണ്ട് 2.5 കിലോ മീറ്ററോളം റോഡ് വഴി മല കയറണം .

ഇവിടുത്തെ പ്രതിഷ്ഠ  പരമശിവന്‍റെയും പാർവ്വതിയുടെയും സംഘടിതമായ രൂപമാണ് എന്നാണ് ഐതിഹ്യം .

ശ്രീപാർവ്വതിയുടെ ഉത്തരവനുസരിച്ച്  ദുർഗ്ഗാദേവി  മഹിഷാസുരനെ വധിച്ചു . ഇതിൽ സന്തുഷ്ടനായ പരമശിവൻ പാർവതിയെ ആലിംഗനം  ചെയ്തു എന്നും  ഇവർ പരസ്പരം ലയിച്ചുചേർന്നതാണ് അർദ്ധനാരിശ്വരൻ  എന്നുമാണ് ഐതിഹ്യം .




ചെങ്കോട്ടു വേളയാർ മുരുകൻ ക്ഷേത്രവും ഇവിടെ തന്നെയാണ് .

മലമുകളിൽ നിന്നും മനോഹരമായ കാഴ്ചകൾ കാണാം . പരന്നുകിടക്കുന്ന കൃഷിയിടങ്ങളും ഗ്രാമങ്ങളും  എല്ലാം .



2010 ൽ ഞാനും പ്രവീൺ ലാലും കൂടിയാണ് ഇവിടം സന്ദർശിച്ചത് .

ഒരു കമ്യൂണിസ്റ്റുകാരനായ ഞാൻ  ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിന്‍റെ ഔചിത്യം പലരും ചോദ്യം ചെയ്യാറുണ്ട് .

ഇന്ത്യയിലെ പ്രസിദ്ധമായ , വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ ഞാൻ പലപ്പോഴായി സന്ദർശിച്ചിട്ടുണ്ട് .

കമ്മ്യൂണിസ്റ്റുകാരൻ ആവാൻ  വിശ്വാസി അല്ലാതാകണമെന്നില്ല ,  വിശ്വാസവും വിശ്വാസമില്ലായ്മയും അല്ല ഒരാളെ കമ്മ്യൂണിസ്റ്റുകാരൻ ആകാൻ യോഗ്യൻ ആക്കുന്നത് , അതിനാവശ്യമായ നിരവധി ഘടകങ്ങൾ വേറെയുണ്ട്  .

ഈശ്വരവിശ്വാസം ഒരു കുറ്റമല്ല . പലപ്പോഴും മതങ്ങൾ മനുഷ്യനെ വർഗ്ഗസമരത്തെ നിന്ന് മാറ്റി നിർത്താൻ ശ്രമം നടത്തുന്നു . ഏതു മതത്തിൽ വിശ്വസിച്ചാലും ഒരു മതത്തിലും വിശ്വസിച്ചില്ലെങ്കിലും ചൂഷണരഹിതമായ ഒരു പുതിയ ലോകത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ പങ്കാളിയാവുക എന്നതാണ് മുഖ്യം.

ഞാൻ ചെറുപ്പം മുതലേ ഈശ്വരവിശ്വാസി അല്ല .

ഇത്തരം ആരാധനാലയങ്ങൾ ഒരു കാലഘട്ടത്തിന്‍റെ ചരിത്രസ്മരണകൾ കൂടിയാണ് . അവ ആസ്വദിക്കേണ്ടതും അറിയേണ്ടതുമാണ് .

ചെറുപ്പം മുതൽ ധാരാളം പുസ്തകങ്ങൾ വായിച്ചിട്ടുണ്ട് നോവലുകൾ കഥകൾ ചരിത്രങ്ങൾ പുരാണങ്ങൾ എന്നിങ്ങനെ .

സംഘികളായ ചില സുഹൃത്തുക്കളോട് മഹാഭാരതത്തിലെ ചില കഥാപാത്രങ്ങളെക്കുറിച്ച് ചോദിച്ചാൽ  അവർക്ക് അറിയില്ല . കാരണം ആത്യന്തികമായി വിവരം ഇല്ലായ്മയാണ് സംഘികളുടെ മുഖമുദ്ര  . ആരോ പറഞ്ഞതുപോലെ സംഘികളിൽ ബുദ്ധിമാന്മാരും പാമരന്മാരും ഇല്ല   മൊത്തത്തിൽ സംഘികളെ ഉള്ളൂ .

 

വായനയും തന്‍റെ അറിവുകളുടെ കാലാനുസൃതമായ പരിശോധനയും തീർച്ചയായും വളരെ അത്യാവശ്യമാണ് .

Comments

  1. എഴുത്ത് നന്നായി.... കൂടുതൽ പോസ്റ്റുകൾ ക്കായി കാത്തിരിക്കുന്നു...🙏

    ReplyDelete

Post a Comment

Popular posts from this blog

ഏർകാട്

യശ്വന്തപുരം- ഈരോഡ്:

ജീവിക്കുന്നതല്ല, ഓർമിക്കുന്നതാണ് ജീവിതം: